തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 137/2022, 138/2022) ഒക്ടോബർ 15 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒ എം ആർ പരീക്ഷ മാറ്റി വെച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
പരീക്ഷയുടെ വിശദമായ സിലബസിൽ മാറ്റങ്ങൾ വന്നതിനെ തുടർന്നാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പരിഷ്കരിച്ച വിശദമായ സിലബസ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നവംബർ മാസം ഈ പരീക്ഷ വീണ്ടും നടത്തും. 2022 നവംബർ മാസത്തിലെ പരീക്ഷ കലണ്ടറിനൊപ്പം പ്രസിദ്ധീകരിക്കുന്നതാണ് പരീക്ഷാ തീയതി പ്രഖ്യാപിക്കുമെന്നും പിഎസ്സി അറിയിച്ചു.

