ലോകനേതാക്കളിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി പ്രധാനമന്ത്രി; ലോകനേതാക്കളുടെ ആഗോള റേറ്റിംഗിൽ ഒന്നാമത്

ന്യൂഡൽഹി: ലോകനേതാക്കളിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകനേതാക്കളുടെ ആഗോള റേറ്റിംഗിലാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനം നേടിയത്. മോർണിംഗ് കൺസൾട്ട് സർവ്വേ റിപ്പോർട്ട് പ്രകാരം 75 ശതമാനം പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്.

മെക്‌സിക്കൻ പ്രസിഡന്റ് ആൻദ്രേസ് മാന്വൽ ലോപ്പസാണ് രണ്ടാംസ്ഥാനത്തുള്ളത്. അദ്ദേഹത്തിന് 63 ശതമാനം പിന്തുണ ലഭിച്ചു. ഇറ്റാലിയൻ പ്രസിഡന്റ് മരിയൊ ദാക്രി മൂന്നാം സ്ഥാനത്തുണ്ട്. 54 ശതമാനം പിന്തുണയാണ് അദ്ദേഹം നേടിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്.

കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ സർവ്വേയിൽ 39 ശതമാനം റേറ്റിംഗ് നേടി. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് 38 ശതമാനമാണ് റേറ്റിംഗ്. 22 ലോകനേതാക്കളെയാണ് റേറ്റിംഗിനായി തെരഞ്ഞെടുത്തത്.

നേരത്തെ, ലോകത്തെ ഏറ്റവും ശ്രദ്ധേയനായ നേതാക്കളെ കണ്ടെത്താനായി നടത്തിയ സർവ്വേയിലും മോദി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.