‘താങ്കള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു’; ഭര്‍ത്താവിനെ കുറിച്ച് കുറിപ്പുമായി മീന

ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തില്‍ കുറിപ്പുമായി നടി മീന. ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഗ്രഹമായിരുന്നു വിദ്യസാഗറെന്നും വിഷമഘട്ടത്തില്‍ പിന്തുണയുമായെത്തിയ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും മീന കുറിച്ചു.

‘താങ്കള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാല്‍, വളരെ പെട്ടെന്ന് എന്നെന്നേയ്ക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി. ഞങ്ങളുടെയെല്ലാം മനസ്സില്‍ എന്നും താങ്കളുണ്ടായിരിക്കും. സ്‌നേഹവും പ്രാര്‍ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവര്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കടുംബവും ഈ അവസരത്തില്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ പിന്തുണ ആവശ്യമാണ്. സ്‌നേഹവും കരുതലും പിന്തുണയും ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ കൃതാര്‍ഥരാണ്. ആ സ്‌നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു- മീന കുറിച്ചു.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ജൂണ്‍ 28 നായിരുന്നു വിദ്യാസാഗറിന്റെ വിയോഗം. നാല്‍പത്തിയെട്ടു വയസ്സായിരുന്നു.