വാഷിങ്ടണ്‍: ശ്രീലങ്കയില്‍ അക്രമാസക്തമായ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്നതിനാല്‍ യുകെ, സിംഗപ്പൂര്‍, ബഹ്റൈന്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ പൗരന്മാര് ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട സര്‍ക്കാരുകള്‍ അറിയിച്ചു. അത്യാവശ്യഘട്ടങ്ങളഇല് മാത്രം നടത്താനാണ് നിര്‍ദ്ദേശം. ദ്വീപ് രാഷ്ട്രത്തിലേക്ക് അനാവിശ്യമായ എന്തെങ്കിലും യാത്രകള്‍ നടത്താന്‍ തയ്യാറെടുത്തിരുന്നെങ്കില്‍ അത് മാറ്റി വെയ്ക്കണമെന്നും സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടു.
അത്യാവശ്യഘട്ടത്തില്‍ യാത്ര നടത്തുന്നവര്‍ തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനും, പ്രകടനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും പൗരന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിംഗപൂരില്‍ നിന്നും ദ്വീപ് രാഷ്ട്രത്തിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര് യാത്രയുമായുള്ള ഇന്‍ഷുറന്‍സുകള്‍ ഉറപ്പ് വരുത്താനും അറിയിപ്പണ്ട്.
അതേസമയം ദ്വീപ് രാഷ്ട്രം സന്ദര്‍ശിക്കാന്‍ സുരക്ഷിതമായ സ്ഥലമല്ലെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ശ്രീലങ്കയിലെ താമസക്കാരോട് ഉടന്‍ രാജ്യം വിടാനും പ്രദേശിക അധികാരികള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ബഹ്റൈന്‍ അധികാരികള്‍ അറിയിച്ചു.

