ഇന്ത്യ എന്നും ശ്രീലങ്കന്‍ ജനതക്കൊപ്പം; ഗോതബയ രജപക്‌സെയെ രാജ്യം വിടാന്‍ സഹായിച്ചില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

കൊളംബോ: മാലിദ്വീപിലേയ്ക്ക് കടന്ന ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സയെ രക്ഷപ്പെടുന്നതിനായി ഇന്ത്യ സഹായിച്ചെന്നുള്ള പ്രചാരണം തെറ്റാണെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. രാജ്യം എന്നും ശ്രീലങ്കന്‍ ജനതയ്‌ക്കൊപ്പമാണെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

ഗോതബയ രാജപക്സ സൈനിക വിമാനത്തിലാണ് രാജ്യം വിട്ടത്. അദ്ദേഹത്തിനൊപ്പം ഭാര്യയും അംഗരക്ഷകനും ഉള്‍പ്പടെ നാല് പേരുണ്ട്. മാലിദ്വീപ് പാര്‍ലമെന്റിന്റെ സ്പീക്കര്‍ മജ്‌ലിസും മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് വിമാനം ഇറക്കാന്‍ അനുമതി ലഭിച്ചത്.

അതേസമയം, അറസ്റ്റ് ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ടാണ് ഔദ്യോഗികമായി രാജി വയ്ക്കുന്നതിന് മുന്നേ രാജ്യം ഗോതബായ രജപക്‌സെ രാജ്യം വിട്ടത്. എന്നാല്‍, ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഗോതബയയെ കഴിഞ്ഞ ദിവസം കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.