കൊച്ചി: പ്രധാൻമന്ത്രി മത്സ്യ സമ്പാദ യോജന (പി എം എം എസ് വൈ ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗിനായി ജില്ലയിൽ ഒരു ജില്ലാ പ്രോഗ്രാം മാനേജറെ 40,000 രൂപ പ്രതിമാസ വേതനത്തിൽ കരാറടിസ്ഥാനത്തിൽ 12 മാസത്തേക്കു നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം, വയസ് തുടങ്ങിയവ തെളിയിക്കുതിനുളള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂലൈ 18 ന് വൈകീട്ട് അഞ്ചിനകം എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡോ.സലീം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം, പിൻ – 682018 എന്ന വിലാസത്തിൽ ലഭ്യമായിരിക്കണം.
യോഗ്യത മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഫിഷറീസ് സയൻസ്/ എം.എസ്.സി സുവോളജി /എം.എസ്.സി മറൈൻ സയൻസ് / എം.എസ്.സി മറൈൻ ബയോളജി/മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഫിഷറീസ് ഇക്കണേമിക്സ് /ഇൻഡസ്ട്രിയൽ ഫിഷറീസ് / ഫിഷറീസ് ബിസിനസ് മാനേജ്മെന്റ് / മിനിമം ഡിപ്ലോമ ഇൻ ഇൻഫർണേഷൻ ടെക്നേളജി (ഐ.ടി)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്. പ്രായം 35 വയസിൽ കൂടരുത്. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം.
അതേസമയം, ആരോഗ്യ വകുപ്പിൽ എറണാകുളം ജില്ലയിൽ അംഗപരിമിതർക്കുള്ള യൂണിക്ക് ഡിസേബിലിറ്റി ഐ.ഡി കാർഡ് (യു.ഡി.ഐ.ഡി) വിതരണവുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ അപേക്ഷകൾ പരിശോധിക്കാനും വിവരങ്ങൾ ക്രോഡീകരണം നടത്തുന്നതിലേക്കായി രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റേഴ്സിന്റെയും (യോഗ്യത ഡിഗ്രി, ഡി.സി.എ/പിജിഡിസിഎ) ഒരു മെഡിക്കൽ ഓഫീസറുടെയും (യോഗ്യത എംബിബിഎസ് ടിസിഎംസി രജിസ്ട്രേഷൻ രണ്ട് മാസക്കാലയളവിലേക്കു താത്കാലികമായി നിയമിക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ dmohekmitcell@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലൈ 14-ന് വൈകിട്ട് നാലിനകം അയക്കണം.

