ഏഷ്യാകപ്പ് വേദി ശ്രീലങ്കക്ക് നഷ്ടമായേക്കുമെന്ന് സൂചന

ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്ക്ക് നഷ്ടമായേക്കും. ലങ്കയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് വേദി മാറ്റുന്നത്.

അതേസമയം, ശ്രീലങ്കയ്ക്ക് വേദി നഷ്ടമാവുമെങ്കില്‍ ബംഗ്ലാദേശില്‍ വച്ച് ടൂര്‍ണമെന്റ് നടത്തിയേക്കും. ഈ വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക. ഓഗസ്റ്റ് 28ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുക. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.

ആറ് ടീമുകളാണ് ഏഷ്യാ കപ്പില്‍ കളിക്കുക. ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ നിലവിലെ ചാമ്ബ്യന്‍മാരായ ഇന്ത്യയ്‌ക്കൊപ്പം യോഗ്യത നേടിക്കഴിഞ്ഞു. ശേഷിക്കുന്ന ഒരു ടീം യോഗ്യതാ മത്സരത്തിലൂടെ ടൂര്‍ണമെന്റില്‍ കളിക്കും.