അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ നിയമനം; അപേക്ഷ സമർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവിൽ എഞ്ചിനീയർ/ബി ടെക്/ഡിപ്ലോമ/ഐ ടി ഐ. പ്രായപരിധി 21-35 വയസ്സ്. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ , ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 23 ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷാഫോറത്തിന്റെ മാതൃക ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ 04972 700596.

അതേസമയം, 2022-23 സാമ്പത്തിക വർഷത്തിൽ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായിട്ടുള്ള വെറ്ററിനറി സയൻസിൽ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂലൈ 13ന് രാവിലെ 11ന് നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകുന്ന ഉദ്യോഗാർഥികളിൽ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി നിയമിക്കും.

വൈകുന്നേരം ആറ് മുതൽ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നൽകേണ്ടത്. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം അന്നേ ദിവസം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0468 2322762.