യാത്രക്കാർക്ക് ഭയപ്പാടോടു കൂടി മാത്രമേ കെഎസ്ആർടിസി ബസ് സ്‌റ്റേഷനിലെ ശുചിമുറികളിലേക്ക് പോകാൻ എടുത്ത; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ ശുചിമുറികളുടെ അവസ്ഥയ്‌ക്കെതിരെ വിമർശനവുമായി ഹൈക്കോടതി. യാത്രക്കാർക്ക് ഭയപ്പാടോടു കൂടി മാത്രമേ കെഎസ്ആർടിസി ബസ് സ്‌റ്റേഷനിലെ ശുചിമുറികളിലേക്ക് പോകാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അവിടുത്തെ അവസ്ഥ ഭയാനകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ബസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ യാത്രക്കാർ കെഎസ്ആർടിസിയിലേക്കെത്തും. ഇതോടെ വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നും കോടതി പറഞ്ഞു. അതേസമയം, ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്നതിനായി എന്തു ചെയ്യാനാകുമെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് ഈ മാസം 31 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.