തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോഴഞ്ചേരി കീഴുകരയിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ഗവ. മഹിളാ മന്ദിരത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ പരമാവധി ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സേവന തത്പരരും ശാരീരികക്ഷമതയും സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യുവാൻ സന്നദ്ധതുളളവരുമാവണം.
പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. താത്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യതയും ജനന തീയതിയും തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂലൈ 19 ന് രാവിലെ 11 ന് കോഴഞ്ചേരി കീഴുകരയിലെ ഗവ. മഹിളാ മന്ദിരത്തിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കണം. പ്രായം 45 വയസ് കവിയാൻ പാടില്ല. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം. ഫോൺ : 0468 2310057, 0468 2960996.

