പിണറായി വിജയന് മദനിയുടെ കൂടെ വേദി പങ്കിടാമെങ്കില്‍, വി.ഡി സതീശന്‍ ആര്‍എസ്എസ് വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് ഹരീഷ് പേരടി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍ നായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്ലിയാരെയും കാണാന്‍ പോകാമെങ്കില്‍, മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആര്‍എസ്എസ് വേദി പങ്കിട്ടതില്‍ ഒരു തെറ്റുമില്ലെന്ന് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എനിക്ക് ഒരുപാട് RSS ഉംBJP യും മായ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. പിണറായി വിജയന്‍ മോദിയെ കാണാന്‍ പോകുന്നതു പോലെ പരസ്പ്പരം ബന്ധപ്പെടാതെ മുന്നോട്ട് പോവാന്‍ പറ്റില്ല എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവരെയും അവര്‍ എന്നെയും കാണാന്‍ വരാറുണ്ട്…ഒരിക്കല്‍ ഒരു ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലം വേദിയിലും പോയിട്ടുണ്ട്…അന്ന് ശ്രീകൃഷ്ണന്റെ കറുത്ത നിറത്തിന്റെയും യാദവ കുലത്തിന്റെ ദളിത് രാഷ്ട്രിയത്തെപറ്റിയുമാണ് സംസാരിച്ചത്..ആരും എന്നെ വിലക്കിയിട്ടില്ല…T.P.ചന്ദ്രശേഖരന്റെയും ജയകൃഷണന്‍മാഷിന്റെയും കൊലപാതകങ്ങള്‍ക്കുശേഷം എത്രയോ CPM വേദികളില്‍ പങ്കെടുത്തിട്ടുണ്ട്…CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍നായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്ലിയാരെയും കാണാന്‍ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കില്‍ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ V.D.സതീശന്‍ RSSന്റെ വേദി പങ്കിട്ടെതില്‍ ഒരു തെറ്റുമില്ല എന്നാണ് ഞാന്‍ കരുതുന്നത്…V.D.സതീശന്‍ പറഞ്ഞ കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുമുണ്ട്…BJPയെ ഇന്ത്യയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ് …അല്ലാതെ അവര്‍ സായുധ വിപ്ലവം നടത്തി അധികാരത്തില്‍ എത്തിയതല്ല …നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികള്‍ പങ്കിടുന്നതില്‍ എന്താണ് തെറ്റ്?..അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വര്‍ഗ്ഗീയതയാണ്…നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ…ഇന്ത്യ എന്റെ രാജ്യമാണ്…എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍മാരാണ്..പിന്നെ എന്താണ് പ്രശ്‌നം?