ന്യൂഡല്‍ഹി: ശ്രീലങ്കക്ക് അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ‘കേന്ദ്ര സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിസന്ധി ശ്രീലങ്ക മറികടക്കും’- സോണിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രക്ഷോഭം തുടങ്ങി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാന്‍ തയ്യാറാവാതെ രണ്ടര ലക്ഷത്തിലേറെ പ്രക്ഷോഭകര്‍ കൊളംബോയില്‍ തുടരുകയാണ്. രാജിക്ക് പ്രസിഡന്റ് മഹിന്ദ രജപക്‌സെ തയ്യാറായ സാഹചര്യത്തില്‍ പിരിഞ്ഞ് പോകണമെന്ന് സമരക്കാരോട് സംയുക്ത സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര ഡിസില്‍വ ആവശ്യപ്പെട്ടു.
ഗോതബയ രജപക്സെയുടെ വസതിയില്‍ നിന്ന് പ്രക്ഷോഭകര്‍ ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി ശേഖരം കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സമരക്കാര്‍ പൊലീസിന് കൈമാറിയതായും ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

