ന്യൂഡൽഹി: ജനങ്ങൾക്ക് ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ബലിപെരുന്നാൾ ത്യാഗത്തിന്റെയും മനുഷ്യ സേവനത്തിന്റെയും പ്രതീകമാണെന്ന് രാഷട്രപതി വ്യക്തമാക്കി. രാജ്യത്തിന്റെ സമൃദ്ധിക്കും സമഗ്ര വികസനത്തിനും വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ജനങ്ങൾക്ക് ആശംസകൾ നേർന്നത്.
രാജ്യത്തെ എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാർക്കും ഈദ് അൽ-അദ്ഹയുടെ ആശംസകൾ. ഈദ് അൽ-അദ്ഹ ത്യാഗത്തിന്റെയും മാനവ സേവനത്തിന്റെയും പ്രതീകമാണ്. ഞങ്ങൾ മനുഷ്യരാശിയുടെ സേവനത്തിനായി സ്വയം പ്രവർത്തിക്കുകയും രാജ്യത്തിന്റെ അഭിവൃദ്ധിക്കും മൊത്തത്തിലുള്ള വികസനത്തിനും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മനുഷ്യരാശിയുടെ നന്മയ്ക്കായി കൂട്ടായ ക്ഷേമത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം വർദ്ധിപ്പിക്കുന്നതിന് ബലിപെരുന്നാൾ നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

