കീവ്: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കി. ഇന്ത്യ ഉൾപ്പടെ അഞ്ചു രാജ്യങ്ങളിലെ അംബാസഡർമാരെ പുറത്താക്കിയതായി യുക്രൈൻ പ്രസിഡന്റന്റെ വെബ്സൈറ്റ് അറിയിച്ചു. യുക്രൈൻ – റഷ്യ യുദ്ധം തുടരുന്നതിനിടെയാണ് ഇത്തരമൊരു നടപടി.
അസേമയം, അംബാസിഡർമാരെ പുറത്താക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ജർമ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈൻ അംബാസഡർമാരെയാണ് യുക്രൈൻ പുറത്താക്കിയത്. എന്നാൽ, ഈ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്ക് പുതിയ സ്ഥാനങ്ങൾ നൽകുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല.
യുക്രൈൻ റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നൽകണമെന്നും സെലെൻസ്‌കി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

