എഡ്ജ്ബാസ്റ്റണ്‍: രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെിരെ 49 റണ്‍സിന്റെ ആധികാരിക ജയവുമായി ടി20 പരമ്ബര ഇന്ത്യ നേടി.
ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ ഔട്ടായി. 35 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
മൂന്ന് ഓവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും 10 റണ്‍സിന് രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും യുസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജയത്തോടെ മൂന്ന് മത്സര പരമ്ബര ഇന്ത്യ 2-0ന് സ്വന്താക്കി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 170-8, ഇംഗ്ലണ്ട് 17 ഓവറില്‍ 121ന് ഓള്‍ ഔട്ട്.

