കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ കുതിച്ച് ‘777 ചാര്‍ലി’

നടന്‍ രക്ഷിത് ഷെട്ടിയെ നായകനാക്കി അടുത്തിടെ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘777 ചാര്‍ലി’ കേരള ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയാണ്. 24-ാം ദിവസം റണ്ണില്‍ 4.5 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ നിരവധി തിയേറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘777 ചാര്‍ലി’യില്‍ നടന്‍ രക്ഷിത് ഷെട്ടിയാണ് നായകന്‍. സാഹസിക കോമഡി-ഡ്രാമ ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത് എഴുത്തുകാരായ രാജ് ബി ഷെട്ടിയും അഭിജിത്ത് മഹേഷും ചേര്‍ന്നാണ്.