പി.ടി ഉഷ രാജ്യസഭയിലേക്ക്‌

ന്യൂഡല്‍ഹി: ഒളിമ്ബ്യന്‍ പി ടി ഉഷയെ രാജ്യസഭയിലേക്ക് ബിജെപി നാമനിര്‍ദ്ദേശം ചെയ്തു. പി ടി ഉഷ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പി ടി ഉഷയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

ബഹുമാന്യയായ പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. കായിക രംഗത്തെ അവരുടെ സംഭാവനകള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. മാത്രമല്ല, യുവ അത്‌ലറ്റുകളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവര്‍ നടത്തുന്ന പ്രയത്‌നങ്ങളും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ അഭിനന്ദനങ്ങള്‍. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പി ടി ഉഷയ്ക്കൊപ്പം സംഗീത സംവിധായകന്‍ ഇളയരാജ, തിരക്കഥാകൃത്തും സംവിധായകനുമായ വി വിജയേന്ദ്ര പ്രസാദ്, ധര്‍മസ്ഥല ക്ഷേത്രത്തിന്റെ നടത്തിപ്പുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ വീരേന്ദ്ര ഹെഗാഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.