ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മനീഷ കല്യാണ്‍ വിദേശ ക്ലബ്ബിലേക്ക്

ഗോകുലം കേരളയുടെ മനീഷ കല്യാണ്‍ വിദേശ ക്ലബിലേയ്ക്ക്. സൈപ്രസിലെ ചാമ്ബ്യന്മാരായ ക്ലബ്ബ് അപ്പോളോണ്‍ ലേഡീസുമായി മനീഷ രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. യുവേഫ വനിതാ ചാമ്ബ്യന്‍സ് ലീഗില്‍ കളിക്കുന്ന ക്ലബ്ബാണ് അപ്പോളോണ്‍. ഇതോടെ വനിതാ ചാമ്ബ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മനീഷ മാറും.

കഴിഞ്ഞ മൂന്ന് സീസണുകളിലായി ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ കല്യാണ്‍. കഴിഞ്ഞ ഇന്ത്യന്‍ വനിതാ ലീഗില്‍ 14 ഗോളുകളാണ് 20 കാരിയായ താരം നേടിയത്. ഗോകുലം കേരളയ്‌ക്കൊപ്പം രണ്ട് ഇന്ത്യന്‍ വനിതാ ലീഗ് കിരീടങ്ങള്‍ മനീഷ നേടിയിട്ടുണ്ട്. എഎഫ്‌സി കപ്പിലും ഗോകുലത്തിന്‍ വേണ്ടിയും മനീഷ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ പ്രധാന കളിക്കാരി കൂടിയായിരുന്നു മനീഷ. ബ്രസീലിനെതിരെയും മനീഷ ഗോളുകള്‍ നേടിയിട്ടുണ്ട്.