ന്യൂഡല്‍ഹി: ഹിന്ദുമതത്തെയും ദൈവങ്ങളെയും അധിക്ഷേപിച്ച കേസില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി തള്ളി. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സുബൈറിന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ എത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ഡല്‍ഹി പോലീസ് ചുമത്തിയിരുന്നു. ആള്‍ട്ട് ന്യൂസ് എന്ന കമ്പനിക്ക് പാകിസ്താന്, സിറിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പണമെത്തിയതായും പോലീസ് സ്ഥിരീകരിച്ചിരുന്നു. പ്രവ്ദ മീഡിയയിലേക്കും (ആള്‍ട്ട് ന്യൂസിന്റെ പാരന്റ് കമ്പനി) നിരവധി വിദേശരാജ്യങ്ങളില്‍ നിന്നും 2,31,933 രൂപ എത്തിയെന്നും പോലീസ് വ്യക്തമാക്കി.
2018ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റിനെ ആസ്പദമാക്കിയായിരുന്നു ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

