മലപ്പുറം: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സി.എഫ്.സി ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് മാനേജ്മെന്റ് പാസായിരിക്കണം.
അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. യോഗ്യതയുള്ളവർ ജൂലൈ 14 നകം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734909.
അതേസമയം, മലപ്പുറം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് ഓഫീസിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേയ്ക്ക് ദിവസവേനത്തിനോ കരാർ അടിസ്ഥാനത്തിലോ നിയമിക്കും. രാത്രികാല സേവനത്തിന് സന്നദ്ധരായവർ ജൂലൈ നാലിന് പകൽ 11 ന് ബയേഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. എംപ്ലോയ്മെന്റ് നിയമനം വരെയും അല്ലെങ്കിൽ 90 ദിവസത്തേക്കുമായിരിക്കും നിയമനം.

