ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഫലവർഗമാണ് ചെറി. വിറ്റാമിൻ ബി, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, കാത്സ്യം തുടങ്ങി നിരവധി ഘടകങ്ങൾ ചെറിപ്പഴത്തിലുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ചെറി. തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ് തുടങ്ങിയവയും ചെറിയിൽ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ചെറി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ വളരെ കുറഞ്ഞ അളവിൽ മാത്രമെ കലോറി അടങ്ങിയിട്ടുള്ളു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ചെറികളിൽ മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ഉറക്കമില്ലായ്മ പരിഹരിക്കാനും ചെറി സഹായിക്കും.
ചെറിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ശരീരത്തിൽ നിന്ന് അമിതമായ സോഡിയം നീക്കം ചെയ്യാനും രക്തസമ്മർദ്ദത്തിന്റെ അളവ് സന്തുലിതമാക്കാനും സഹായിക്കും. ചെറിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ചെറിയിലുള്ള പോളിഫെനോൾ ചർമ്മത്തെ ഈർപ്പവും മൃദുവുവുള്ളതുമായി നിലനിർത്താൻ സഹായിക്കുന്നു. ചെറി കഴിക്കുന്നത് മുടി വളർച്ചയ്ക്ക് നല്ലതാണ്. ചെറിയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ മുടിയെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിൽ പ്രശ്നം ഇല്ലാതാക്കുകയും ചെയ്യുന്നു.

