സംസ്ഥാനത്ത് പ്ലസ്ടുവിന് 83.87 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. പ്ലസ്ടുവിന് ഇത്തവണ 83.87 ശതമാനമാണ് വിജയം. എന്നാല്‍, കഴിഞ്ഞ വര്‍ഷം 87.94 ശതമാനമായിരുന്നു വിജയം.

3,61,091 പേര്‍ പരീക്ഷയെഴുതിയതില്‍ 3,02,865 പേര്‍ ജയിച്ചു. കോഴിക്കോടാണ് (87.79ശതമാനം) വിജയ ശതമാനം ഏറ്റവും കൂടുതല്‍. വിജയശതമാനം ഏറ്റവും കുറവ് വയനാട്ടിലാണ് (75.07 ശതമാനം). എഴുപത്തിയെട്ട് സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 28,480 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 48,383 പേരാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.

അതേസമയം, ഗ്രേസ് മാര്‍ക്ക് ഇത്തവണയും ഇല്ല. വിജയം കൈവരിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും മന്ത്രി അഭിനന്ദിച്ചു. ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്ക് ജൂലായ് 25 മുതല്‍ സേ പരീക്ഷ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം. www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.govi.n എന്നീ വെബ്സൈറ്റുകളിലും SAPHALAM 2022, iExaMS- Kerala, PRD Live എന്നീ മൊബൈല്‍ ആപ്പുകളിലും ലഭിക്കും.