തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ് എന്നിവയിലേതിലെങ്കിലും ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അനാലിറ്റികൽ ഇൻസ്ട്രമെന്റ്സ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രവൃത്തിപരിചയം വേണം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.200 നു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും.
ഉദ്യോഗാർഥികൾക്ക് ജൂൺ 30 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

