രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ഥിയായേക്കും

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പദവികള്‍ ഒഴിഞ്ഞ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സമയമായെന്നും മമത ബാനര്‍ജി ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് തൊട്ടുമുന്‍പ് അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രതിപക്ഷ ഐക്യത്തിന് വേണ്ടി കൂടിയാണ് ഇത്തരമൊരു തീരുമാനമെന്നും സിന്‍ഹ പറയുന്നു. ആദ്യ ഘട്ടം മുതല്‍ തന്നെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ പേരുകളില്‍ സിന്‍ഹയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. കഴിഞ്ഞ ദിവസം ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിന്‍ഹയുമായി സംസാരിച്ചിരുന്നു. ബിഹാറില്‍ നിന്നുള്ള രാഷ്ട്രീയ നേതാവും മുന്‍ ബിജെപി കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ.

ബിഹാറില്‍ നിന്നും രാജേന്ദ്ര പ്രസാദിന് ശേഷം മറ്റൊരു ബിഹാര്‍ സ്വദേശി രാഷ്ട്രപതിയാകുന്ന സാഹചര്യം വന്നാല്‍ അതില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തിനും നിലപാടിനും വലിയ പ്രസക്തിയുണ്ട്. അതേസമയം, മറ്റൊരു പേര് ശുശീല്‍ കുമാര്‍ ഷിന്‍ഡേയായിരുന്നു. .