ന്യൂഡൽഹി: കാലാനുസൃതമായ പരിഷ്‌ക്കരണം സേനയിൽ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയോജിത ട്രാൻസിറ്റ് കോറിഡോർ പദ്ധതി പ്രഗതി മൈതാൻ പുനർവികസന പദ്ധതിയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. 920 കോടിയിലധികം രൂപ ചെലവിലാണ് സംയോജിത ട്രാൻസിറ്റ് കോറിഡോർ പദ്ധതി നിർമ്മിച്ചിരിക്കുന്നത്. അതേസമയം, അഗ്നിിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഡൽഹി ജന്ദർമന്ദരിൽ സത്യാഗ്രഹ സമരം നടത്തുകയാണ്.
വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

