സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

തൃശൂർ: തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നു. ഓഫീസ് അഡ്മിനിസ്ട്രേറ്റർ, പബ്ലിക് റിലേഷൻ ഓഫീസർ, അക്കൗണ്ടന്റ്, ഫാഷൻ ഡിസൈനർ, അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ, ടീച്ചിംഗ് സ്റ്റാഫ്, സിവിൽ-എൻജിനീയറിംഗ്/ ഓട്ടോമൊബൈൽ എൻജിനീയറിംഗ്/ മെക്കാനിക്കൽ എൻജിനീയറിംഗ്, ഒപ്ടിക്കൽ മാർക്കറ്റിംഗ് സ്റ്റാഫ്, ഹോം ഡെലിവറി മാർക്കറ്റിംഗ് സ്റ്റാഫ്, ഔട്ടർ ഫാർമസി സ്റ്റാഫ്, ഔട്ടർ ലാബ് സ്റ്റാഫ്, സിടി സ്‌കാൻ സ്റ്റാഫ്, സെയ്ൽസ് ഹെഡ് സ്റ്റാഫ്, ബിസിനസ് എക്സ്റ്റൻഷൻ ടീം സ്റ്റാഫ്, കോസ്മോടോളജി മാർക്കറ്റിംഗ് സ്റ്റാഫ്, അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (ഇലക്രിക്കൽ) തുടങ്ങി ഒഴിവുകളിലേയ്ക്കാണ് നിയമനം.

ജൂൺ 17 ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഇന്റർവ്യൂ നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം (കമ്പ്യൂട്ടർ പരിജ്ഞാനം), എംബിഎ (ഡ്രൈവിംഗ് ലൈസൻസ് വേണം), ബികോം, ഏതെങ്കിലും ഫാഷൻ ഡിസൈനിംഗ് കോഴ്സ്, ബിടെക്(ഇലക്ട്രിക്കൽ), എംടെക്, ബിടെക്, ഐടിഐ, കെജിസിഇ തുടങ്ങി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ: 9446228282. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നു.