കന്നഡ താരം രക്ഷിത് ഷെട്ടിയും ഒരു നായക്കുട്ടിയും പ്രധാന കഥാപാത്രങ്ങളായി ഇറങ്ങിയ സിനിമയാണ് ‘777 ചാര്‍ളി’. മലയാളിയായ കിരണ്‍രാജ് സംവിധാനം ചെയ്ത ചിത്രമാണിത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തിയിരിക്കുന്ന ചിത്രം ഒരു യുവാവിന്റെയും നായകുട്ടിയുടെയും സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുന്ന ഫീല്‍ ഗുഡ് സിനിമയാണ്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ 777 ചാര്‍ളി സിനിമ കണ്ട് പൊട്ടിക്കരയുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘ചാര്‍ളി’ എന്ന നായക്കുട്ടി സോഷ്യല്‍ മീഡിയയില്‍ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയിലെ ചാര്‍ളിയെ കണ്ടപ്പോള്‍ തന്റെ മരണപ്പെട്ടുപോയ വളര്‍ത്തുനായയെ ഓര്‍മ്മ വന്നു എന്നും അതാണ് സങ്കടത്തിന് കാരണമെന്നും കര്‍ണാടക മുഖ്യമന്ത്രി വെളിപ്പെടുത്തി. മുഖ്യമന്ത്രിക്കായി സിനിമയുടെ പ്രത്യേക ഷോ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.

