തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യകേന്ദ്രത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്സി പുരുഷ നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പ്രതിമാസ ശമ്പളം 90,000 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജൂൺ 20നു മുൻപ് recruit@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440, 41, 42, 43.

