സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒന്നാണ് പിസ്ത. എന്നാൽ പിസ്ത കഴിക്കുമ്പോൾ ചിലരിൽ ചില പാർശ്വഫലങ്ങൾക്ക് കാരണമാകാറുണ്ട്. പിസ്ത ഒരുപാട് കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഒരു ദിവസം എത്ര പിസ്ത കഴിക്കുന്നുവെന്നതിന്റെ കണക്ക് കൃത്യമായി സൂക്ഷിക്കണം.
പിസ്തയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അമിതമായ പൊട്ടാസ്യം വൃക്കകളെ ദോഷകരമായി ബാധിക്കും. വൃക്കരോഗമുള്ളവർ ഭക്ഷണത്തിൽ ഉയർന്ന പൊട്ടാസ്യം ഉണ്ടാകുന്നത് ഒഴിവാക്കണം.
പിസ്തയുടെ അമിതമായ ഉപയോഗം ഓക്കാനം, ബലഹീനത, മന്ദഗതിയിലുള്ള പൾസ്, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവക്ക് കാരണമാകും. പിസ്തയിൽ ഭൂരിഭാഗവും വറുത്തതാണ്. ഇവയിൽ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിരിക്കുന്നു. സോഡിയം അമിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും. പിസ്ത കഴിക്കുന്നത് ചില ആളുകൾക്ക് അലർജിക്ക് കാരണമാകുകയും ചെയ്യാറുണ്ട്.

