മുഖ്യമന്ത്രിക്കെതിരെ വിമാനത്തിഷ വെച്ചുണ്ടായ പ്രതിഷേധം; നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. വിഷയം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ മർദ്ദിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ട്വിറ്ററിൽ വീഡിയോ അടക്കം അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ട് കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ജ്യോതിരാദിത്യ സിന്ധ്യ നടപടി പ്രഖ്യാപിച്ചത്.

അതേസമയം, സംബവത്തിൽ ആഭ്യന്തര കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. വിരമിച്ച ജഡ്ജിയിടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. എയർലൈൻ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും അന്വേഷണ കമ്മിറ്റിയിലുണ്ട്.