ട്യൂട്ടർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂട്ടർമ്മാരെ ആവശ്യമുണ്ട്. ഹോണറേറിയം വ്യവസ്ഥയിലാണ് നിയമനം. ഹൈസ്‌കൂൾ, യു പി വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്.

ഹൈസ്‌കൂൾ വിഭാഗത്തിൽ കണക്ക്, ഫിസിക്കൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ബി. എഡുമാണ് യോഗ്യത. പ്രതിമാസം 6000 രൂപയാണ് ഹോണറേറിയം.

യു.പി വിഭാഗത്തിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്. പ്ലസ് ടുവും ഡി.എഡുമാണ് യോഗ്യത. പ്രതിമാസം 4500 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 17 ന് രാവിലെ 10.30 അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിനു ഹാജരാക്കണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547630012.