യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തിങ്കളാഴ് വരെ തുടരും. പ്രോസിക്യൂഷന്റെ ആവശ്യം കണക്കിലെടുത്ത നടിയെ പീഡിപ്പിച്ച കേസും നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയെന്ന കേസും ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ക്വാറന്റീനില്‍ തുടരുന്നതിനാലാണ് കേസ് മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചത്.
അതേസമയം, പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുള്ളതെന്ന മൊഴിയാണ് വിജയ് ബാബു ആവര്‍ത്തിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് നാല്‍പ്പതോളം പേരുടെ മൊഴി പോലീസ് ശേഖരിച്ചു കഴിഞ്ഞു. എന്നാല്‍, വിജയ് ബാബുവിനെതിരെ മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം.
പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. സിനിമയില്‍ അവസരം നിഷേധിച്ചതാണ് നടിയുടെ പരാതിക്ക് പിന്നിലെന്ന് വിജയ് ബാബു ആരോപിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ, ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.

