ലോകേഷ് കനകരാജ് കമല്‍ ഹാസനെ നായകനായി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമാണ് ‘വിക്രം’. കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ച ചിത്രം എല്ലാവരെയും ഒരുപോലെ ത്രിപ്ത്തിപ്പെടുത്തി. കമല്‍ ഹാസന്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ലെക്സസ് കാര്‍ സമ്മാനമായി നല്‍കിയിരുന്നു.
ഇപ്പോഴിതാ, അദ്ദേഹം ഒരു ലക്ഷം രൂപ (ഏകദേശം) വിലയുള്ള അപ്പാച്ചെ RTR 160 ബൈക്കുകള്‍ സിനിമയില്‍ പ്രവര്‍ത്തിച്ച 13 അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്. കമല്‍ഹാസന്‍ മുഴുവന്‍ സംവിധാന ടീമിനും അവരുടെ അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വിക്രം വെറും നാല് ദിവസം കൊണ്ട് 200 കോടിയിലധികം രൂപയാണ് നേടിയത്.

