കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ചില ആന്റിവൈറൽ മരുന്നുകൾ സഹായിക്കും; പഠന റിപ്പോർട്ട് പുറത്ത്

കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ചില ആന്റിവൈറൽ മരുന്നുകൾ സഹായിക്കുമെന്ന് പഠനം. 2018 നും 2021 നും ഇടയിൽ യുകെയിൽ അപൂർവ വൈറൽ രോഗം കണ്ടെത്തിയ ഏഴ് രോഗികളിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ നടന്നത്. ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കുരങ്ങുപനിയുടെ ചികിത്സിക്കുന്നതിനായി രണ്ട് വ്യത്യസ്ത ആന്റി വൈറൽ മരുന്നുകളായ ബ്രിൻസിഡോഫോവിർ (brincidofovir), ടെകോവിരിമാറ്റ് (tecovirimat) എന്നിവയുടെ ആദ്യത്തെ ഓഫ്-ലേബൽ ഉപയോഗത്തോടുള്ള രോഗിയുടെ പ്രതികരണവും പരിശോധിച്ചു. ബ്രിൻസിഡോഫോവിറിന് ക്ലിനിക്കൽ ഗുണം ഉണ്ടെന്ന് പഠനത്തിൽ കുറച്ച് തെളിവുകൾ കണ്ടെത്തിയെങ്കിലും ടെക്കോവിരിമാറ്റിന്റെ സാധ്യതകളെക്കുറിച്ചുള്ള കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഗവേഷകർ പ്രതികരിച്ചു.

അതേസമയം, രക്തത്തിലും തൊണ്ടയിലെ സ്രവങ്ങളിലും മങ്കിപോക്‌സ് വൈറസ് കണ്ടെത്തിയതായും ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. രോഗത്തിന്റെ ക്ലിനിക്കൽ സവിശേഷതകളും ട്രാൻസ്മിഷൻ ഡൈനാമിക്‌സും കൂടുതൽ മനസ്സിലാക്കാനുള്ള ആഗോള ശ്രമങ്ങളെ അറിയിക്കാൻ പഠനത്തിൽ നിന്നുള്ള ഡാറ്റ സഹായിക്കും. ചരിത്രപരമായി കുരങ്ങുപനി ആളുകൾക്കിടയിൽ വളരെ കാര്യക്ഷമമായി പകരുന്നില്ല. പൊതുജനാരോഗ്യത്തിനുള്ള അപകടസാധ്യത കുറവാണെന്നും ലിവർപൂൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഹ്യൂ അഡ്ലർ വ്യക്തമാക്കി.