ജെറി അമല്‍ദേവിന് സോപാനം സംഗീത പുരസ്‌കാരം

കൊടുങ്ങല്ലൂര്‍: സോപാനം സംഗീത വിദ്യാലയത്തിന്റെ സോപാനം സംഗീതരത്ന പുരസ്‌കാരം സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്. 40 വര്‍ഷത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

1980ല്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 29ന് വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂര്‍ പണിക്കേഴ്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സോപാനം ഉണ്ണിക്കൃഷ്ണന്‍, വി.ഐ.അഷറഫ്, സുനില്‍ പഴുപ്പറമ്ബില്‍ എന്നിവര്‍ അറിയിച്ചു