ദീർഘായുസ്സും ആരോഗ്യപൂർണമായ ജീവിതവും നേരുന്നു; പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നത്. പിണറായി വിജയന് ദീർഘായുസ്സും ആരോഗ്യപൂർണമായ ജീവിതവും നേർന്നുകൊണ്ടാണ് അദ്ദേഹം ആശംസ നേർന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിയ്ക്ക് ആശംസ അറിയിച്ചത്.

ചൊവ്വാഴ്ച പിണറായി വിജയന്റെ 77-ാം പിറന്നാൾ ആണ്. 1944 മെയ് 24-ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് പിണറായി വിജയൻ ജനിച്ചത്. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിരുന്നത്. ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്നാണ് തന്റെ യഥാർഥ ജന്മദിനം 1945 മേയ് 24 നാണെന്ന് പിണറായി വിജയൻ വ്യക്തമാക്കിയത്.

അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്നു. തന്റെ പ്രിയപ്പെട്ട സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പിറന്നാൾ ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഛിദ്രശക്തികൾക്കെതിരെ കേരളത്തിന്റെ പ്രതിരോധക്കോട്ട സംരക്ഷിക്കാനും രാജ്യത്തിന്റെ അഖണ്ഡതയിൽ സംസ്ഥാനങ്ങൾക്കുള്ള പങ്ക് തെളിയിച്ചു കൊടുക്കാനും താങ്കൾക്ക് കൂടുതൽ ശക്തി ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.