തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ അതിജീവിതക്ക് ഒപ്പമെന്ന് വ്യക്തമാക്കി വനിതാ കമ്മീഷന്‍. ‘കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് അതിജീവിത ഹര്‍ജി നല്‍കിയത്. കോടതി തീരുമാനം എടുക്കട്ടെ’-വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
‘അന്നും ഇന്നും എന്നും വനിതാ കമ്മീഷന്‍ അതിജീവിതക്ക് ഒപ്പമാണ്. സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തത് കൊണ്ടാണ് പ്രമുഖ നടനെതിരെ കേസും അന്വേഷണവും ഉണ്ടായത്. ഇക്കാര്യത്തില്‍ ഇനിയും സര്‍ക്കാര്‍ ശക്തമായ നിലപാട് തന്നെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

