കൊച്ചി: കുട്ടികൾ രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി. കുട്ടികളെ അരാഷ്ട്രീയവാദം പഠിപ്പിക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നതാണന്നും ഇത് തടയണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി. പോക്‌സോ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
സംഘടനകൾ വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിപ്പിച്ച് ശ്രദ്ധ നേടാൻ ശ്രമിക്കുന്നുണ്ട്. പുതിയ തലമുറയുടെ തലയിൽ മതവിദ്വേഷം കുത്തിവയ്ക്കാനല്ല ഇത്തരക്കാർ ശ്രമിക്കേണ്ടതെന്ന് ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു. കഴിഞ്ഞദിവസം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

