അമൃത്സര്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പുറത്താക്കിയതോടെ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. കരാറുകള്‍ക്കായി ഉദ്യോഗസ്ഥരില്‍ നിന്ന് സിംഗ്ല ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതിന്റെ വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ശക്തമായ നടപടിയിലേക്ക് നീങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘കൈക്കൂലിയോട് സഹിഷ്ണുത കാണിക്കില്ല. മന്ത്രിക്കെതിരെ കര്‍ശന നടപടിയെടുക്കുകയാണ്’- ഭഗവന്ത് മന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സിംഗ്ല തെറ്റുകള്‍ സമ്മതിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
അരവിന്ദ് കേജ്രിവാളിന്റെ അഴിമതി വിരുദ്ധ മാതൃകയാണ് പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരാന്‍ കാരണം. ഇതിന് ഏറെ സഹായിച്ചത്. പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ മാതൃകയിലാണ് മുഖ്യമന്ത്രി മന്ത്രിക്കെതിരെ നടപടിയെടുത്തതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
സ്വന്തം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ സത്യസന്ധതയും ധൈര്യവും ഉള്ളത് ആം ആദ്മി പാര്‍ട്ടിക്ക് മാത്രമാണ്. അഴിമതിയുടെ പേരില്‍ സ്വന്തക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആത്മാര്‍ത്ഥതയും ധീരതയും നേരും ഉള്ള ഒരേയൊരു പാര്‍ട്ടി ആം ആദ്മിയാണ്. ഞങ്ങള്‍ അത് ദില്ലിയില്‍ കണ്ടു, ഇപ്പോള്‍ പഞ്ചാബില്‍ ഞങ്ങള്‍ അത് കാണുന്നു. അഴിമതിക്കുള്ള സഹിഷ്ണുത. മുഖ്യമന്ത്രിയുടെ പ്രശംസനീയമായ തീരുമാനമാണ്’-എഎപി എം.പി രാഘവ് ഛദ്ദ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു.

