ലോകം മുഴുവനുള്ള ചലച്ചിത്ര പ്രവർത്തകർക്ക് ഇന്ത്യയിലേക്ക് സ്വാഗതം; കേന്ദ്രമന്ത്രി ഡോ എൽ മുരുഗൻ

ന്യൂഡൽഹി: ലോകം മുഴുവനുള്ള ചലച്ചിത്ര പ്രവർത്തകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുഗൻ. കാൻ ചലച്ചിത്ര മേളയുടെ ഭാഗമായ ഇന്ത്യ പവലിയനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യയിൽ വിദേശ സിനിമകളുടെ ചിത്രീകരണത്തിന് മികച്ച പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.

വിദേശ സിനിമാ നിർമ്മാതാക്കൾ ഉൾപ്പെടുന്ന സിനിമകളുടെ സഹ നിർമ്മാണത്തിന് ഇന്ത്യാ ഗവൺമെന്റ് പ്രോത്സാഹനം നൽകുന്നുണ്ട്. കഥ പറച്ചിലിന്റെ മഹത്തായ പാരമ്പര്യവും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളുടെ പിൻബലവും ഉള്ളതിനാൽ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി ഇന്ത്യ മാറുകയാണ്. വർഷം തോറും ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇരുപതിൽ കൂടുതൽ ഭാഷകളിൽ രാജ്യത്ത് ചലച്ചിത്ര നിർമാണം നടക്കുന്നുണ്ട്. നൂറു കോടിയിലധികം സിനിമാ പ്രേക്ഷകരുള്ള വിപണി എന്ന നിലയിൽ ഇന്ത്യക്കുള്ള പ്രാധാന്യത്തെ അദ്ദേഹം യോഗത്തിൽ ഉയർത്തിക്കാട്ടി.

വും ഡോ. എൽ മുരുകൻ എടുത്തുപറഞ്ഞു. സിനിമാ മേഖലയിലുള്ള സ്റ്റാർട്ട് അപ്പുകൾക്കും വലിയ പ്രോത്സാഹനമാണ് ഇന്ത്യാ ഗവൺമെന്റ് നൽകുന്നത്. കാനിൽ തങ്ങളെ അവതരിപ്പിക്കാനായി ഇത്തരത്തിലുള്ള സ്റ്റാർട്ട് അപ്പുകൾ എത്തിയിട്ടുള്ളതും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യയിൽ നിന്നുള്ള പ്രാദേശിക സിനിമകൾ ആഗോള ശ്രദ്ധ നേടുന്നുണ്ട്. ഭാഷ ഇവയ്ക്ക് തടസ്സമാകില്ല. ഏക ജാലക സംവിധാനത്തിലൂടെ ചലച്ചിത്ര നിർമാണം പൂർത്തിയാക്കുന്നതിനുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.