കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ പ്ലേഓഫ് മത്സരങ്ങള്‍ക്ക് കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകുകയാണ്. കരുത്തരായ മുംബൈയും ചെന്നൈയുമെല്ലാം കാലിടറിവീണ ടൂര്‍ണമെന്റില്‍ കന്നി ഐ.പി.എല്‍ സീസണ്‍ കളിക്കുന്ന ഗുജറാത്തും ലഖ്നൗവും കിരീടം കിട്ടാക്കനിയായ ബാംഗ്ലൂരും രണ്ടാം കിരീടം സ്വപ്നം കണ്ടിറങ്ങിയ രാജസ്ഥാനുമാണ് പ്ലേഓഫില്‍ ഏറ്റുമുട്ടുന്നത്. മത്സരം പൊടിപാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
എന്നാല്‍, മുഴുവന്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്കും വേദിയാകുന്ന ഈഡന്‍ ഗാര്‍ഡന്‍സിലടക്കം കനത്ത മഴ തുടരുകയാണ്. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മ
ക്വാളിഫയറിലെ ആദ്യ മത്സരത്തില്‍ ആദ്യസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് നേരിടുന്നത് രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിനെ. ഈ മത്സരത്തിലെ വിജയികള്‍ നേരെ ഫൈനലിലേക്ക് കടക്കും. തോറ്റ ടീം രണ്ടാം ക്വാളിഫയറില്‍ ഒരു അവസരം കൂടി ലഭിക്കും. ബുധനാഴ്ചയാണ് എലിമിനേറ്റര്‍ പോരാട്ടം. മൂന്നാം സ്ഥാനക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മത്സരത്തില്‍ ജയിച്ചവര്‍ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് യോഗ്യത നേടും. ഈ മത്സരത്തിലെ വിജയികളായിരിക്കും ആദ്യ ക്വാളിഫയര്‍ ജേതാക്കളെ ഫൈനലില്‍ നേരിടുക.

