‘ജനഗണമന’ ഒടിടിയിലേക്ക്‌

തിയേറ്ററില്‍ കൈയടികള്‍ നേടിയ പൃഥ്വിരാജ് ചിത്രം ജനഗണമന ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ളിക്സ് ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. മെയ് 27ന് സ്ട്രീമിങ് ആരംഭിക്കും.

ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസായി അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം 20 കോടിയിലധികം നേടിയിരുന്നു.സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറുകയായിരുന്നു അസിസ്റ്റന്റ് കമ്മീഷണര്‍ സജ്ജന്‍ കുമാര്‍. സിനിമയുടെ ആദ്യ പകുതി സുരാജായായിരുന്നു സ്‌കോര്‍ ചെയ്തതെങ്കിലും രണ്ടാം പകുതിയില്‍ പൃഥ്വിരാജിന്റെ വക്കീല്‍ അരവിന്ദ് സ്വാമിനാഥന്‍ എന്ന കഥാപാത്രം കൂടുതല്‍ കൈയടി നേടി.