ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യം; ഒഐസിയുടേത് അനാവശ്യ പ്രസ്താവനയാണെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയത്തെക്കുറിച്ചുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒ.ഐ.സി) പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഇന്ത്യ. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയാണ് ഒഐസി. ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഒഐസിയുടേത് അനാവശ്യ പ്രസ്താവനയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ ഒ.ഐ.സി സെക്രട്ടേറിയറ്റ് അനാവശ്യപ്രസ്താനയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. പാകിസ്താൻ വർഗീയ അജണ്ടയുമായി മുന്നോട്ട് പോകുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവെച്ചു. ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയം യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു ഒഐസി പറഞ്ഞിരുന്നത്. ഇതിനെതിരെയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.