ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. 35 സ്‌പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനം പരിശോധിച്ച് അപേക്ഷ സമർപ്പിക്കാം. കരാർ, സ്ഥിര നിയമനങ്ങളിലേക്കാണ് അപേക്ഷ.
സ്ഥിര നിയമനത്തിനായി 7 ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് 29 ഒഴിവുകളുണ്ട്. ജനറൽ, ഒബിസി, ഇ ഡബ്ലിയു എസ് ഉദ്യോഗാർത്ഥികൾക്ക് 750 രൂപയാണ് ഫീസ്. എസ് സി, എസ് ടി, പിഡബ്ലിയുഡി ഉദ്യോഗാർത്ഥിളിൽ നിന്നും ഫീസ് ഈടാക്കില്ല. എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയി https://bank.sbi/web/careers വഴി അപേക്ഷ സമർപ്പിക്കാം.
ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴി ഫീസ് അടയ്ക്കാം. അപേക്ഷസമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ ഏറ്റവും പുതിയ ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്യണം. ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുന്നില്ലെങ്കിൽ ഓൺലൈൻ അപേക്ഷകൾ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. മെയ് 17 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ജൂൺ 16 മുതൽ അഡ്മിറ്റ്കാർഡ് ലഭ്യമാകും.

