ഉദയ്പൂർ: ചിന്തൻ ശിബിരത്തിന് സമാപനം കുറിച്ചു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ചിന്തിൻ ശിബിർ നടന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തൻ ശിബിർ സംഘടിപ്പിച്ചത്. ഒരു കുടുംബത്തിന് ഒരു സീറ്റ്, ഒരാൾക്ക് ഒരു പദവിയിൽ 5 വർഷം, പിസിസികളുടെയും ഡിസിസികളുടെയും പ്രവർത്തനം വിലയിരുത്താൻ സമിതി തുടങ്ങിയ നിർദ്ദേശങ്ങളാണ് ചിന്തൻ ശിബിരത്തിൽ ഉയർന്നു വന്നത്.
ചിന്തൻ ശിബിരത്തിൽ ഉയർന്നു വന്ന പ്രധാന നിർദ്ദേശങ്ങൾ
- അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം
- ദേശീയതലത്തിലും രാഷ്ട്രീയകാര്യ സമിതി; പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തും
- ബ്ലോക്ക് കമ്മിറ്റികൾക്ക് താഴെ കമ്മിറ്റി നിലവിൽ വരും
- കേരള മാതൃകയിൽ പാർട്ടി പരിശീലന കേന്ദ്രം
- യുവാക്കൾക്ക് കൂടുതൽ അവസരം നൽകും
- ആശയരൂപീകരണത്തിലും, നടപ്പാക്കുന്നതിലും യുവപ്രാതിനിധ്യം ഉറപ്പാക്കും
- മുതിർന്നവരെ മാറ്റിനിർത്തില്ല
- 50 വയസിൽ താഴെയുള്ളവർക്ക് എല്ലാ സമിതികളിലും 50% സംവരണം
- ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തും

