ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി എ.എ റഹീം തുടരും

കൊല്‍ക്കത്ത: ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി എ.എ റഹീം തുടരാന്‍ തീരുമാനമായി. കൊല്‍ക്കത്തയില്‍ നടന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അതിനു മുന്‍പ് സംസ്ഥാന ഡിവൈഎഫ്‌ഐ സെക്രട്ടറിയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡിവൈഎഫ്‌ഐ ദേശീയ ഭാരവാഹിത്വം തുടരുകയായിരുന്നു. ഹിമാഗ്‌നരാജ് ഭട്ടാചാര്യയാണ് ജനറല്‍ സെക്രട്ടറി. വികെ സനോജ് , ജെയ്ക്ക് സി തോമസ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും വി വസീഫ് വൈസ് പ്രസിഡന്റുമായി. ചിന്ത ജെറോം, ഷിജുഖാന്‍, ഗ്രീഷ്മ അജയ്‌ഘോഷ് തുടങ്ങിയവരെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.