കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് കൊച്ചിയിലെത്തും. നാളെ കിഴക്കമ്ബലം കിറ്റക്സ് ഗാര്‍മെന്റ്സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ട്വന്റി ട്വന്റി ജനസംഗമം പരിപാടിയിലും കെജ്രിവാള് പങ്കെടുക്കും. പരിപാടിയില്‍ അന്‍പതിനായിരം പേരെ പങ്കെടുപ്പിക്കുമെന്നും തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് കെജ്രിവാളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രഖ്യാപിക്കുമെന്നും ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് അറിയിച്ചു.
‘എ.എ.പി.-ട്വന്റി ട്വന്റി ലയനത്തെ കുറിച്ചോ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. അങ്ങനെ ഒരു അജണ്ടയും ഇപ്പോഴില്ല. വ്യക്തിപരമായ കാഴ്ചപ്പാടിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയപരമായുള്ള നിലപാട് എടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. പി.ടി. തോമസിന്റെ ഭാര്യയാണ് സ്ഥാനാര്‍ത്ഥി അതുകൊണ്ട് ഒരു കാഴ്ചപ്പാട് എന്ന് ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. കെ-റെയില്‍ വികസനം ആണ് എന്നത് ഇടതിന്റെ സമീപനമാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ആരുടെയൊക്കെയോ ഒരു വാശിക്കു വേണ്ടി ഇത് നടപ്പിലാക്കിയേ പറ്റൂ എന്നൊരു ചിന്താഗതിയില്‍ പോവുകയാണ്. അത് പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കേരളത്തെ കെ റെയില്‍ രണ്ടായി വിഭജിക്കുകയാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

