കേരളാ യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ച; അധ്യാപകനെ ഡീബാര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

കേരള യൂണിവേഴ്സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ അധ്യാപകനെ ഡീബാര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പ്രോ-വൈസ് ചാന്‍സലറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പരീക്ഷാ നടത്തിപ്പിന് ചെലവായ പണം അധ്യാപകരില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നും ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയ സംഭവത്തിലും നടപടിയെടുക്കുമെന്നും സിന്‍ഡിക്കേറ്റ് അറിയിച്ചു. നടപടിയെ സംബന്ധിച്ച കാര്യങ്ങള്‍ സിന്‍ഡിക്കേറ്റ് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയും ചെയ്യും.

ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നല്‍കിയ സംഭവത്തില്‍ പരീക്ഷ കണ്‍ട്രോളറേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ശാസിക്കാനും പരീക്ഷയ്ക്കായി ചിലവായ തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്. നേരത്തെ ഗവര്‍ണര്‍ക്ക് കേരള യൂണിവേഴ്സിറ്റിക്ക് ഒരു കത്ത് നല്‍കിയിരുന്നെങ്കിലും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഗവര്‍ണറുടെ ആവശ്യത്തെ തുടര്‍ന്നാണ് കര്‍ശന നടപടി എടുത്തിരിക്കുന്നത്.