വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീര്‍ ഫയല്‍സ്’ സിംഗപ്പൂരില്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സിംഗപ്പൂരിന്റെ ഫിലിം ക്ലാസിഫിക്കേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കപ്പുറമാണ് ചിത്രമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സിംഗപ്പൂരിലെ സാംസ്കാരിക-സാമൂഹിക-യുവജന മന്ത്രാലയും ആഭ്യന്തര മന്ത്രാലയവും ഇന്‍ഫോകോം മീഡിയ ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
1990-കളില്‍ കശ്മീര്‍ താഴ്വരയില് നിന്നുള്ള പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. റിലീസിനു പിന്നാലെ നിരവധി വിമര്‍ശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നു. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തെത്തി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവേക് അഗ്നിഹോത്രിക്ക് വൈ സെക്യൂരിറ്റി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ചിത്രത്തില്‍ മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

