മെയ് 31 മുതല്‍ ഫേസ്ബുക്കിലെ ഈ ഫീച്ചറുകള്‍ ലഭ്യമാവില്ല

ഡല്‍ഹി: ഫേസ്ബുക്കിലെ സുഹൃത്തുക്കളുമായി ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനും, പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന, ‘നിയര്‍ബൈ ഫ്രണ്ട്സ്’, അപ്ഡേറ്റുകള്‍ക്കും പ്രവചനങ്ങള്‍ക്കുമുള്ള ‘കാലാവസ്ഥാ മുന്നറിയിപ്പുകള്‍’ എന്നിങ്ങനെ രണ്ട് ടൂളുകള്‍ നിര്‍ത്തലാക്കുമെന്നറിയിച്ച് ഫേസ്ബുക്ക്. മെയ് 31ന് ശേഷം ഇവ ലഭ്യമാകില്ലെന്ന് ഉപയോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

2022 ഓഗസ്റ്റ് 1 വരെ ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഹിസ്റ്ററി കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയുമെന്നും അതിന് ശേഷം, ഇവ സെര്‍വറുകളില്‍ നിന്ന് മായ്ക്കപ്പെടുമെന്നും ഫേസ്ബുക്ക് അറിയിച്ചു. എന്നാല്‍, കമ്പനി ഇനി ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഡാറ്റ ശേഖരിക്കില്ലെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. മറ്റ് ഫംഗ്ഷനുകള്‍ക്കായി ലൊക്കേഷന്‍ ഹിസ്റ്ററി ശേഖരിക്കുന്നത് തുടരുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇവ ഏതൊക്കെയെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല.